1. ഒക്ടോബർ മാസം മുഴുവൻ എല്ലാ കുടുംബങ്ങളിലും സമർപ്പിത സമൂഹങ്ങളിലും ഇടവകകളിലും മാർപ്പാപ്പ നിർദ്ദേശിച്ചിരിക്കുന്ന പ്രാർത്ഥന ചൊല്ലുക. ഈ പ്രാർത്ഥനയുടെ മലയാള പരിഭാഷ കമ്മീഷ വെബ്സൈറ്റിലും രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വെബ്സൈറ്റുകളിലും ലഭ്യമാക്കുന്നതാണ്. ചെറുപുഷ്പ മിഷൻ ലീഗി സഹായം ഇതിന് ലഭ്യമാണ്‌.

2. ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഫിയാത്ത് മിഷ സഹകരണത്തോടെ ലഭ്യമാക്കുന്നതാണ്.

3. ജനതകളുടെ സുവിശേഷവൽക്കരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം നിർദ്ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥ വായനകൾ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS)  ലൈഫ്ഡേ (lifeday.in) എന്ന ഓൺലൈൻ മാധ്യമത്തി സഹായത്തോടെ ലഭ്യമാക്കുന്നതാണ്.

4. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ദൈവാലയങ്ങളിലെ ഒരു ദിവസത്തെ പരിശുദ്ധ കുർബാനയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമർപ്പിക്കുക.

5. രൂപതകളും സമർപ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളിൽ മിഷനെക്കുറിച്ചുള്ള അവബോധം നൽകുന്ന ഒരു മിഷൻ ധ്യാനമെങ്കിലും സംഘടിപ്പിക്കുക. ഫിയാത്ത് മിഷയും ക്രിസ്റ്റീൻ ടീമിയും സഹകരണവും സഹായവും ഇക്കാര്യത്തിന് ലഭ്യമാണ്‌. ഇതിന് സാധിക്കുന്നില്ലെങ്കിൽ, സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളിൽ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാക്കുക.


6.  മിഷൻ ഞായർ കൂടുതൽ തീക്ഷ്ണതയോടെ ആഘോഷിക്കുക. ആ  ദിവസമോ, അല്ലെങ്കിൽ ഒക്ടോബർ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദിക അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുക.

7. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയോ, ജപമാല സമാപനത്തോട്  അനുബന്ധിച്ചോ ഒരു മിഷൻ റാലി സംഘടിപ്പിക്കുക.

8. എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു ദിവസം മിഷൻ എക്സിബിഷൻ സംഘടിപ്പിക്കുക. അതിനുവേണ്ടിയുള്ള സഹായവും പോസ്റ്ററുകളും രൂപതാ കേന്ദ്രങ്ങളിലും സമർപ്പിത സമൂഹങ്ങളുടെ കേന്ദ്രഭവനങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷ സഹകരണത്തോടെ ലഭ്യമാക്കുന്നതാണ്. 

9.  ഒക്ടോബർ മാസത്തെയോ നവംബർ മാസത്തെയോ കുടുംബകൂട്ടായ്മകളിലെ വിചിന്തന വിഷയം മിഷനെക്കുറിച്ചുള്ളതാക്കുക. ഇതിന് സഹായകരമായ ലഘുലേഖ സീറോ മലബാർ സഭയുടെ പ്രേഷിത മുന്നണിയായ MST സമൂഹത്തിസഹായത്തോടെ ലഭ്യമാക്കുന്നതാണ്

10. ഇടവകതലത്തിലും രൂപതാതലത്തിലും സമർപ്പിത സമൂഹതലത്തിലും മിഷൻ കോൺഫറൻസുകൾ സംഘടിപ്പിക്കുക. സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെâv തോമസിൽ വച്ച് എല്ലാ രൂപതകളിൽ നിന്നും സമർപ്പിത സമൂഹങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾക്കായി നവംബർ മാസത്തിൽ ഒരു മിഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നതാണ്.


Please click here to download the document.

Copyright 2012-2015 @ SMCIM